TOP NEWS
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായിടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചുകോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചുലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനംകോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര്‍ 29.65%സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണംകോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തുആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജംകൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചുകൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
India

മഹാരാഷ്‌ട്രയിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ച; 22 മരണം

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്രയിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് 22 പേർ മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെ ആശുപത്രിയ്ക്ക് പുറത്തെ ഓക്സിജന്റെ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്.

ടാങ്ക് ചോർന്നതിനെത്തുടർന്ന് അരമണിക്കൂറോളം ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജൻ പിന്തുണയോടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേൻ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

three + 9 =

Back to top button