Mukkam

പാർക്കിങ്ങില്ല; സിഎച്ച്സിയിൽ എത്തുന്ന വാഹനങ്ങൾ പെരുവഴിയിൽ

മുക്കം ∙ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ പാർക്കിങ് സൗകര്യമില്ലാത്തത് മൂലം രോഗികളുമായി എത്തുന്ന വാഹനങ്ങൾ ബുദ്ധിമുട്ടിലാവുന്നു. സിഎച്ച്സിക്ക് മുൻവശത്തെ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് 108 ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും പലപ്പോഴും ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നു. കോവിഡ് വാക്സിനേഷൻ ക്യാംപുകൾ, കോവിഡ് സ്രവ പരിശോധനാ ക്യാംപുകൾ തുടങ്ങിയ ആവശ്യങ്ങൾക്കും മറ്റ് രോഗങ്ങൾക്കുമായി സിഎച്ച്സിയിൽ ദിനം പ്രതി എത്തുന്നത് നൂറു കണക്കിന് ആളുകളാണ്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്.

ആശുപത്രി കോംപൗണ്ടിൽ ഡോക്ടർമാരുടെ വാഹനങ്ങൾക്കും കുറച്ച് ഇരുചക്ര വാഹനങ്ങൾക്കും മാത്രമാണ് പാർക്കിങ് സൗകര്യമുള്ളത്. ആശുപത്രിയോട് ചേർന്നുള്ള ക്വാർട്ടേസുകൾക്ക് മുന്നിൽ സൗകര്യമുണ്ടെങ്കിലും ഇവിടെ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 200 ഓളം പേർ ദിനം പ്രതി കോവിഡ് വാക്സിനേഷൻ ആവശ്യത്തിനായി തന്നെ എത്തുന്നു. പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അക്ഷയ ശ്രീ മുക്കം റീജൻ ഫെഡറേഷൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button