Kerala
സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം,മൂന്നിരട്ടി വിലയും

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടർന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം. ഉള്ളതിനാണെങ്കിൽ മൂന്നിരട്ടി വിലയും നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്
ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ തന്നെ രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തുന്നതിനാണ് പൾസ് ഓക്സി മീറ്റർ ഉപയോഗിക്കുന്നത്.
കോവിഡിന് മുമ്പ് മുൻനിര ബ്രാൻഡുകളുടെ ഓക്സി മീറ്ററുകൾ 600 രൂപയ്ക്ക് വരെ ലഭ്യമായിരുന്നു. എന്നാലിപ്പോൾ വില 2000 ത്തിന് മുകളിലാണ്. ഏപ്രിൽ മാസത്തോടെയാണ് വില ഇത്രയധികം വർധിച്ചതും ക്ഷാമമുണ്ടായതെന്നും മെഡിക്കൽ അധികൃതർ പറയുന്നു.






