Mukkam

സർവകക്ഷിയോഗങ്ങൾ ചേർന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കും

മുക്കം : കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവകക്ഷിയോഗങ്ങൾ ചേർന്നു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിമാക്കാൻ യോഗങ്ങളിൽ തീരുമാനമായി.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ‘25 ശതമാനം കടന്നതോടെ മുക്കം നഗരസഭയിൽ കർശന നടപടികൾ സ്വീകരിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ആരോഗ്യപ്രവർത്തകർ, പോലീസ് അധികാരികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളെ മുഴുവൻ പങ്കാളികളാക്കി വ്യാപിപ്പിക്കും. ഇതിനായി ആർ.ആർ.ടി. പ്രവർത്തകരെ കൂടുതൽ കാര്യക്ഷമമായി പുനർ വിന്യസിക്കും. ജനങ്ങൾ നിലവിലെ ഗുരുതര സാഹചര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഒപ്പം പലരും പരിശോധന നടത്താതെ വീടുകളിൽ സ്വയം ചികിത്സയുമായി കഴിയുന്നുണ്ടെന്നും അത്തരം ആളുകൾ ആര് പറഞ്ഞിട്ടും ടെസ്റ്റ് നടത്താൻ തയ്യാറാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആക്ഷേപമുയർന്നു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button