ഇരുവഞ്ഞിപ്പുഴയിൽ നീർനായകൾക്ക് കെണി ഒരുക്കി വനം വകുപ്പ്

മുക്കം : ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ കഴിഞ്ഞ കുറേ മാസങ്ങളായി നീർനായകളുടെ നിരന്തരമായ അക്രമണം കൂടിവരികയാണ്, രൂക്ഷമായ ഈ വരൾച്ച കാലത്തും സ്ത്രീകൾ ഉൾപ്പെടെ പരിസരവാസികൾ പുഴകളിൽ ഇറങ്ങി കുളിക്കുവാനോ വസ്ത്രം വൃത്തിയാക്കുവാനോ പുഴയിലേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് നീർനായയുടെ ശല്യം. എഴുപതോളം പേരാണ് ഇതിനകം നീർനായയുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്
ഇതിന് പരിഹാരം തേടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഫോറസ്റ്റ് കൺസർവേറ്റർക്കും, ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്കും നൽകിയ നിവേദനത്തെ തുടർന്ന്
താമരശ്ശേരി റേഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴയിലെ മടക്കിൽ മൂലയിൽ നീർനായയെ പിടിക്കാൻ കെണിയൊരുക്കിയത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ഫസൽ റഹ്‌മാൻ, റിഹ് ല മജീദ്, പരിസരവാസികൾ ആയ മുഹമ്മദ് റാഫി എ കെ, ഫിർദൗസ് ആശരിക്കണ്ടി, ആഷിക്ക് പുതിയോട്ടിൽ, അബ്ദുൽ സലാം എ കെ, നവാസ് പി,പി കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി







