Kozhikode

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ജീ​വ​ന്‍ പൊ​ലി​ഞ്ഞ സംഭവം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ജി​ല്ലാ​തി​ര്‍​ത്തി​യാ​യ കോ​നൂ​ര്‍​ക​ണ്ടി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു ജീ​വ​ന്‍ പൊ​ലി​ഞ്ഞ​തി​നു പി​ന്നി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ടി​യ​ന്തി​ര വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍.

മു​ഖ്യ​വ​ന​പാ​ല​ക​നും കോ​ഴി​ക്കോ​ട് ജി​ല്ലാ വ​ന​പാ​ല​ക​നും ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. കോ​നൂ​ര്‍​ക​ണ്ടി കൂ​ത്താ​ണി​ക്കാ​ട് പ്ര​ദേ​ശം കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​വി​ടെ ക​ഴി​യു​ന്ന​ത്.

നി​ല​മ്പൂ​ര്‍ വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ന്തീ​രാ​യി​രം പ​ന്നി​യാ​മ​ല വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​ഭൂ​മി​യി​ലെ​ത്തി കൃ​ഷി​നാ​ശ​മു​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്.
പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ര​വ​ധി ത​വ​ണ വ​ന​പാ​ല​ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
വ​നാ​തി​ര്‍​ത്തി​യി​ല്‍ സം​ര​ക്ഷ​ണ​വേ​ലി നി​ര്‍​മി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പി​ന​ല്‍​കി​യെ​ങ്കി​ലും ഏ​താ​നും ദൂ​രം മാ​ത്ര​മാ​ണ് വേ​ലി സ്ഥാ​പി​ച്ച​ത്.

കാ​ട്ടാ​ന​ക​ള്‍ ക​യ​റാ​തി​രി​ക്കാ​ന്‍ കാ​ടു​വെ​ട്ടി തെ​ളി​ച്ചി​ട്ടും വ​നം​വ​കു​പ്പു തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ക്ക് പ​രാ​തി​യു​ണ്ട്

Related Articles

Leave a Reply

Back to top button