World

ലോകം പുതുവര്‍ഷലഹരിയില്‍: 2020നെ ആദ്യം സ്വാഗതം ചെയ്ത് സമാവോ

സമാവോ: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവന്‍. അതേസമയം, പുതിയ നൂറ്റാണ്ട് 2020നെ ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡുകാരാണ്, ന്യൂസിലാന്‍ഡിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.30-നാണ് സമോവയില്‍ പുതുവര്‍ഷം പിറന്നത്.

വലിയ ആഘോഷങ്ങളോടെയാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

Related Articles

Leave a Reply

Back to top button