Kodanchery

വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കോടഞ്ചേരി: വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വനത്തിൽ കാട്ടുതേൻ ശേഖരിക്കാൻ പോയ ആദിവാസികളാണ് ചരിഞ്ഞ ആനയെ കണ്ടത്. വിവരം അറിയിച്ചതിനെതുടർന്ന് വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടത്തി.

25 വയസ് പ്രായമുള്ള മോഴ ആനയാണ് ചരിഞ്ഞത്. ഉയർന്ന മലമുകളിൽ നിന്ന് താഴേക്ക് വീണതാണ് മരണ കാരണം. വനത്തിൽ തന്നെ ആനയെ ദഹിപ്പിക്കുമെന്ന് താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ രാജീവ് കുമാർ അറിയിച്ചു.

Related Articles

Leave a Reply

Back to top button