Koodaranji

നിയുക്ത തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു

കൂടരഞ്ഞി: തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടത്തിനെ തുടർന്ന് തന്റെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും മെമ്പർ സ്ഥാനവും ഒഴിയുന്നതിനായി ലിന്റോ ജോസഫ് രാജി സമർപ്പിച്ചു.

ഇന്ന് രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് നിയുക്ത എം എൽ എ തന്റെ രാജി സമർപ്പിച്ചത്. പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാകുന്നത് വരെ വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ പ്രസിഡന്റ് ചുമതല വഹിക്കും.

ഒഴിവുവരുന്ന എഴാം വാർഡ് മെമ്പർ സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പും വൈകാതെ നടക്കും. ഈ മാസം 24ന് പുതിയ എം എൽ എമാരുടെ സത്യപ്രതിജ്ഞ്ഞ നടക്കും.

Related Articles

Leave a Reply

Back to top button