മിൽമ തീരുമാനം പുനപരിശോധിക്കണം; സർക്കാർ അടിയന്തരമായി ഇടപെടണം; കർഷക കോൺഗ്രസ്

തിരുവമ്പാടി : പകുതി പാൽ പോലും കർഷകരിൽ നിന്നും സംഭരിക്കാത്ത മിൽമയുടെ നടപടി ക്ഷീര കർഷകർക്ക് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ്. ഉല്പാദിപ്പിക്കുന്ന പാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ നട്ടം തിരിയുന്നു. ലോക്ഡൗൺ കാലത്ത് ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ നൽകി സഹായിക്കാൻ തയ്യാറാകേണ്ട മിൽമ പാൽ സംഭരണത്തിൽ നിന്നും പിൻമാറി കർഷകരെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ലോക്ഡൗൺ കാലത്ത് പാൽ സംഭരണം വെട്ടിക്കുറിച്ച മിൽമയുടെ തീരുമാനം പുന:പരിശോധിക്കണമെന്നും തിരുവമ്പാടി നിയോജക മണ്ഡലം കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഓൺലൈൻ ആയി ചേർന്ന തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയിൽ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജോൺ പൊന്നമ്പേൽ, കെ.എം ജോർജ്, ജോസഫ് ഇലഞ്ഞിക്കൽ, ജോയി നെടുമ്പുള്ളിൽ, ഒ.കെ ബൈജു, ജുബിൻ മണ്ണുകുശുമ്പിൽ, സണ്ണി പുലിക്കുന്നേൽ, സാബു മൂലയിൽ പ്രസംഗിച്ചു.







