Thiruvambady
നിയുക്ത തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തി അവലോകന സന്ദർശനം നടത്തി

തിരുവമ്പാടി നിയുക്ത എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന പൊതുമരാമത്ത് വർക്കുകളുടെ സൈറ്റ് സന്ദർശനവും അവലോകനവും നടത്തി. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്ന പുല്ലാഞ്ഞിമേട്, നിർമ്മാണം പുരോഗമിക്കുന്ന പോത്തുണ്ടി പാലം, കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എം എൽ എയ്ക്ക് ഒപ്പം പ്രവർത്തികൾ സന്ദർശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിൽ പ്രവർത്തികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കുന്നതിനും വേണ്ട നിർദേശങ്ങൾ എം എൽ എ നൽകി.







