Thiruvambady

നിയുക്ത എം എൽ എ ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലിയുടെ അനുമോദന യോഗം

കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എം എൽ എ ലിന്റോ ജോസഫിന് അനുമോദനം അർപ്പിക്കുന്നതിനായി യോഗം ചേരും.

ഇന്ന് (22/05/21) വൈകിട്ട് ഏഴു മണിക്ക് ഓൺലൈൻ പ്ലാറ്ഫോമായ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുന്ന അനുമോദന യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യും. ഓൺലൈൻ യോഗം തത്സമയം തിരുവമ്പാടി ന്യൂസ് യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും സംപ്രേഷണം ചെയ്യുന്നതാണ്.

Related Articles

Leave a Reply

Back to top button