Kerala

മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

മലബാര്‍ മില്‍മ നാളെ (23-5-2021) മുതല്‍ ക്ഷീരകര്‍ഷകരുടെ മുഴുവന്‍ പാലും സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി എന്നിവരുടെ ഇടപെടലുകള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനു കാരണമായി.

സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ത്രിതല പഞ്ചായത്തുകള്‍ വഴിയും, ആദിവാസി മേഖല, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധസദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലൂടെയും പാല്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി മില്‍മ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ പാലും പാലുല്‍പന്നങ്ങളുടെയും വില്‍പന ഉയര്‍ന്നിട്ടുണ്ടെന്ന് മില്‍മ അറിയിച്ചു. ഒപ്പം ദിവസം രണ്ടു ലക്ഷം ലീറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിക്കുന്നതിന് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികള്‍ സന്നദ്ധത അറിയിച്ചുവെന്നും മില്‍മയുടെ പത്രക്കുറിപ്പിലുണ്ട്. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമുണ്ടായതിനാല്‍ നാളെ മുതല്‍ പാല്‍ പൂര്‍ണമായും സംഭരിക്കാമെന്നും മില്‍മ അറിയിച്ചു.

Related Articles

Leave a Reply

Back to top button