KeralaThiruvambady
വ്യാപാരികൾ സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തി

തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ കേരളത്തിലെ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഉപവാസ സമരം നടത്തി.
തിരുവമ്പാടി വ്യാപാര ഭവനിലും ഇതിനോടനുബന്ധിച്ച് ഉപവാസ സമരം സംഘടിപിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണി മുതൽ 5 മണി വരെയാണ് ഉപവാസം യൂണിറ്റുകളിൽ നടത്തിയത്, ലോക്ഡൗൺ നിയമങ്ങളും നിയന്ത്രണങ്ങളും പൂർണമായും പാലിച്ചുകൊണ്ടാണ് സമരം നടത്തിയതെന്നും പ്രസിഡന്റ് ജിജി കെ തോമസ് പറഞ്ഞു.
ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഗഫൂർ സിൻഗാർ, മാണി.എം.ജെ. ഫൈസൽ ചാലിൽ, സണ്ണി തോമസ്, എബ്രഹാം ജോൺ എന്നിവർ ഉപവാസം നടത്തി.







