Kodanchery

മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരി ഒരുങ്ങി; വിളംബര ജാഥ 30-ന്

കോടഞ്ചേരി: കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ അഭിമാനമായ മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രചാരണാർത്ഥം ജൂലൈ 30-ന് വൈകുന്നേരം 4 മണിക്ക് കോടഞ്ചേരിയിൽ വിളംബര ജാഥയും ദേശിയ അന്തർദേശീയ കയാക്കർമാർക്കുള്ള സ്വീകരണവും സംഘടിപ്പിക്കുന്നു. വിളംബര ജാഥയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം അധ്യക്ഷത വഹിക്കും.

മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദേശവാസികൾ, കായികപ്രേമികൾ, യുവജന സംഘടനകൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവർ പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.
മലബാർ റിവർ ഫെസ്റ്റിവൽ കേരളത്തിലെ പ്രധാന സാഹസിക ടൂറിസം മേളകളിലൊന്നാണ്. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി നിരവധി കയാക്കർമാർ പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായുള്ള വിളംബര ജാഥയും സ്വീകരണവും ഫെസ്റ്റിവലിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Back to top button