വ്യാപാരിയെ മർദ്ദിച്ച സംഭവം; കൂടരഞ്ഞിയിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചു

കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപന സമതി കൂടരഞ്ഞി യൂണിറ്റ് മെമ്പറും എ വൺ സ്റ്റോഴ്സ് ഉടമയുമായ കെ ജെ അലക്സിനെ രാഷ്ട്രീയ നേതാവു കൂടിയായ റോയി തേക്കേടം ഒരു പ്രകോപനവുമില്ലാതെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുടരഞ്ഞി വ്യാപാരി വ്യവസായി എകോപന സമതിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ തുറക്കാൻ അനുമതിയുള്ള കടകൾ രണ്ട് മണിക്കൂർ നേരം അടച്ചിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് പാതിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സ്റ്റാലിജോർജ്, ജില്ലാ കമ്മിറ്റി അംഗം പി ജെ ജോസഫ്, വൈസ് പ്രസിഡണ്ട് ഷുക്കൂർ മിനർവ്വ, ഖജാൻജി ജോൺസൺ തോണക്കര, ഷൈജു കോഴിനിലം, വിജയൻ മണിയൻപാറ, ജോസ് മടപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.







