CharamamKodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് കയത്തുങ്കൽ അന്തരിച്ചു

കോടഞ്ചേരി: പ്രമുഖ കോൺഗ്രസ് നേതാവും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തോമസ് കയത്തുങ്കൽ (തങ്കച്ചൻ -78) അന്തരിച്ചു
സംസ്കാരം ഇന്ന് (28-05-2021- വെള്ളി) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
കോഴിക്കോട് ഡി സി സി അംഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ഫിലോമിന മുണ്ടത്താനം കുടുംബാംഗം.
മക്കൾ ലിജോ, ഡോ. ടോജോ, സാൻജോ, ശ്രുതി.







