ആർ ആർ ടികൾ രാഷ്ട്രീയം കളിക്കുന്നു; ആരോപണവുമായി ഡി വൈ എഫ് ഐ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിൽ പ്രവർത്തിക്കുന്ന ആർ ആർ ടി പ്രവർത്തകർ രാഷ്ട്രീയം കളിക്കുന്നുവെന്നും ഇത് ഭരണ സമിതിയുടെ ഒത്താശയോടെ ആണെന്നും ആരോപണവുമായി ഡി വൈ എഫ് ഐ രംഗത്ത്. സേവന സമയത്തും രോഗികളെ ശുശ്രൂഷിക്കുന്ന വീടുകളിൽ സന്ദർശനം നടത്തുമ്പോഴും യൂത്ത് ലീഗിൻ്റെ വൈറ്റ്ഗാർഡ് എന്ന യൂണിഫോം ഉപയോഗിക്കുന്നതായാണ് ആരോപണം.
ഒരു രാഷ്ട്രീയ സംഘടനയുടെ യൂണിഫോം എന്ന നിലയിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ. പന്ത്രണ്ടാം വാർഡിലെ കോവിഡ് പോസിറ്റീവായ സത്രീയുടെ ഭർത്താവിനോട് സ്ത്രീയെ കുറിച്ച് ഫോണിൽ വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ആരോപണമുണ്ട്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ആർ ആർ ടി വളണ്ടിയർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ടവർ ഇവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും ഇത്തരം പ്രവർത്തികളുമായി മുന്നേട്ട് പോകുന്ന പക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡി വൈ എഫ് ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പി ജെ ജിബിൻ, അരുൺ ഉണ്ണി, വിഷ്ണു രാജ്, അജയ് ഫ്രാൻസി എന്നിവർ പങ്കെടുത്തു.







