തിരുവമ്പാടിയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തപ്പെട്ട 50 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ പതിനാലാം വാർഡിലെ ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർ ഉൾപ്പെടെ 11 പേർക്കും തൊണ്ടിമ്മൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 73 പേരുടെ ആന്റിജൻ ടെസ്റ്റിൽ പതിനൊന്നാം വാർഡിലെ ഒരു അതിഥി തൊഴിലാളിയും ഓമശ്ശേരി പഞ്ചായത്ത് നിവാസിയായ ഒരാളും ഉൾപ്പെടെ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റു ലാബുകളിൽ നടത്തപ്പെട്ട പരിശോധനയുടെ ഫലങ്ങൾ ഉൾപ്പെടെ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേർ രോഗ മുക്തിനേടി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 83 പേർ ഉൾപ്പെടെ 105 പേർ ചികിത്സയിലുണ്ട്.
ഇന്നത്തെ പോസിറ്റീവ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 6, 8 എന്നിവയിൽ 4 പേർ വീതം
വാർഡ് 11ൽ 3 പേർ
വാർഡ് 12ൽ 2 പേർ
വാർഡ് 14ൽ 5 പേർ
വാർഡ് 16ൽ ഒരു വ്യക്തി.






