Thiruvambady
ആർ ആർ ടി പ്രവർത്തകർക്ക് കോവിഡ് പ്രതിരോധകിറ്റുകളുമായി യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ആർ ആർ ടി പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി. പദ്ധതിയുടെ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു. സഹീർ എരഞ്ഞോണ, കമറുദ്ധീൻ അടിവാരം, അർജുൻ ബോസ്സ്, അജ്മൽ യൂ സി, അമൽ നെടുങ്കല്ലേൽ, രതീഷ് ആന്റണി, മറിയാമ്മ ബാബു, സക്കീർ പി എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ വാർഡുകളിലെയും വിതരണം പൂർത്തീകരിച്ചു.







