India

പാചകവാതക സിലിണ്ടറിന്റെ വില 122 രൂപ കുറച്ചു, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 122 രൂപ കുറച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിട്ടില്ല.പുതുക്കിയ വില അനുസരിച്ച്‌ ഡല്‍ഹിയില്‍ 19 കിലോ തൂക്കമുള്ള സിലിണ്ടറിന് വില 1473 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ്.
ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് വില. എല്ലാ മാസവും തുടക്കത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില നിര്‍ണയിക്കാറുണ്ട്.

Related Articles

Leave a Reply

Back to top button