Thiruvambady

ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി വാക്സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മുക്കം: ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി 160 യൂണിറ്റുകളിലായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച 811952(എട്ട് ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരത്തി അൻപത്തി രണ്ട് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ് സംസ്ഥാന ജോ.സെക്രട്ടറി വി വസീഫിന് തുക കൈമാറി.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ദിവസവേതനവും ബിരിയാണി ചലഞ്ച്, എണ്ണക്കടി ചലഞ്ച്, കോക്കനട്ട് ചലഞ്ച്, പേപ്പര്‍ ചലഞ്ച്, ലക്കി ഡ്രോ ചലഞ്ച്, മിൽക്ക് ചലഞ്ച് എന്നിവയിലൂടെ കണ്ടെത്തിയ പണവും പ്രവര്‍ത്തകര്‍ കൂലിപ്പണിയെടുത്തുമെല്ലാം ശേഖരിച്ച പണവും ചേര്‍ത്താണ് ഇത്രയും തുക കൈമാറിയത്‌.

കോവിഡ് ഒന്നാം തരംഗ സമയത്ത് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റിസൈക്കിൾ കേരള ക്യാമ്പയിനിലൂടെ ഇതിനു മുൻപും 446530 രൂപ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി കൈമാറിയിരുന്നു. മുക്കത്ത് നടന്ന കൈമാറ്റ ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് ഇ അരുൺ, പ്രജീഷ് എം കെ, ജാഫർ ഷെരീഫ് എ പി, രനിൽ രാജ് എ കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button