Thiruvambady

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണവുമായി തിരുവമ്പാടി പഞ്ചായത്ത്

തിരുവമ്പാടി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന നടപടികളുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ എല്ലാ പൊതു ഇടങ്ങളും ആധുനിക ഡ്രോൺ ബന്ധിത മെഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തി. ജൂൺ 2, 3 തിയ്യതികളിലായാണ് തിരുവമ്പാടി പഞ്ചായത്ത് പരിധിയിലുള്ള അങ്ങാടികൾ, ആശുപത്രികൾ, സ്കൂളുകൾ, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളും മെഷീൻ ഉപയോഗിച്ച് അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയത്.

ഉയരത്തിൽ അണുനാശിനി പ്രയോഗിക്കുന്നിടത്തു നിന്ന് നൂറ് മീറ്റർ പരിധിയിൽ അണുനശീകരണം സാധ്യമാകുന്ന ഉപകരണവും മരുന്നുമാണ് ഈ പരിപാടിക്കായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. തിരുവമ്പാടി ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥർ അണുനശീകരണത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button