Thiruvambady

തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും കോവിഡ് പ്രതിരോധ സാമഗ്രി വിതരണം പൂർത്തിയായി

തിരുവമ്പാടി; എം എൽ എ കോവിഡ് ഹെൽപ് ഡെസ്കിൽ ശേഖരിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ മണ്ഡല പരിധിയിൽ പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും വിതരണം ചെയ്തു. പി പി ഇ കിറ്റുകൾ, ഒക്സിമീറ്ററുകൾ, സാനിറ്റൈസർ, N95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷകുട്ടി സുൽത്താൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മെഴ്‌സി പുളിക്കാട്ടിൽ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിളക്കോട്ടിൽ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർമാർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button