Thiruvambady

ലക്ഷദ്വീപ് നയം; എൽ ഡി എഫ് മണ്ഡല തല പ്രതിഷേധം സംഘടിപ്പിച്ചു

തിരുവമ്പാടി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽ ഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന ചെയ്ത പ്രതിഷേധ പരിപാടി തിരുവമ്പാടി മണ്ഡലത്തിൽ വിവിധ മേഖലകളിൽ നടന്നു. പ്രതിഷേധ പരിപാടിയുടെ മണ്ഡല തല ഉദ്ഘാടനം തോട്ടുമുക്കം പോസ്റ്റ്‌ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ നിർവ്വഹിച്ചു.

തിരുവമ്പാടിയിൽ നടത്തിയ പ്രതിഷേധ സമരം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പി ജെ ജോസഫ്, സി കെ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. തിരുവമ്പാടിയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സമരങ്ങൾക്ക് ഗണേഷ് ബാബു, ജോയി മ്ലാങ്കുഴി, ഗീതാവിനോദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button