Pullurampara

പുല്ലൂരാംപാറ ചങ്ക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി

പുല്ലൂരാംപാറ: സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതിരുന്നതിനാൽ സ്കൂളിൽ നിന്നുള്ള ഓൺലൈൻ ക്ലാസും, വിക്ടേഴ്സ് ക്ലാസും മുടങ്ങിയിരുന്ന പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിലെ ആറ്, നാല് ക്ലാസ്സുകളിലെ സഹോദരങ്ങളായ വിദ്യാർത്ഥികൾക്ക് സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിജു ചെമ്പനാനിയുടെ നേതൃത്വത്തിൽ അദ്ദേഹം കൂടി അംഗമായ വാട്സ്ആപ്പ് കൂട്ടായ്മയായ ചങ്ക്സ്, സ്മാർട്ട് ഫോണും പഠനോപകരണങ്ങളും വാങ്ങി നൽകിയത്.

ഷിജു ചെമ്പനാനി , സോണി ഇടവാക്കൽ, പി. ജെ. ലാൽ, ലിജോ കുന്നേൽ എന്നിവരും വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഫോണും പഠനോപകരണങ്ങളും നൽകി.

Related Articles

Leave a Reply

Back to top button