Kodanchery

നിർദ്ദിഷ്ട കയാക്കിങ് സെന്റർ സ്ഥലം എം എൽ എ സന്ദർശിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാൻ നിർദ്ദേശം നൽകി

കോടഞ്ചേരി: കഴിഞ്ഞ ഏതാനും വർഷങ്ങളായി കയാക്കിംഗ് കോടഞ്ചേരിയെ ലോകത്തിന്റെ സ്പോർട്സ് തല ഭൂപടത്തിൽ ഇടം നേടുവാൻ സഹായിച്ച ഒരു വിനോദമാണ്.
ഒരുപാട് വിദേശ താരങ്ങളും, അന്യസംസ്ഥാനത്തു നിന്നുള്ള താരങ്ങളും, കയാക്കിംങ്ങിൽ പ്രാവീണ്യം നേടിയ സ്വദേശവാസികളും, കോടഞ്ചേരിയിൽ വന്ന് വിവിധ ഇന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു.

കോടഞ്ചേരി പുലിക്കയത്ത് നിർദ്ധിഷ്ട കയാക്കിങ് അക്കാദമി സെന്ററും, പവലിയനും തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു. നിർമ്മാണം എത്രയും പെട്ടെന്ന് തന്നെ തുടങ്ങുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, മുൻ പഞ്ചായത്ത് അംഗം കെ പി ചാക്കോച്ചൻ, തുടങ്ങിയവർ സ്ഥല സന്ദർശനത്തിൽ എം എൽ എ യെ അനുഗമിച്ചു.

Related Articles

Leave a Reply

Back to top button