കാറില്‍ മദ്യം കടത്തിയ രണ്ടു പേര് പിടിയിലായി

താമരശേരി: അടിവാരത്ത് താമരശേരി എക്സൈസ് നടത്തിയ പരിശോധനയില്‍ കാറില്‍ കര്‍ണാടക മദ്യം കടത്തിയ രണ്ടു പേരെ പിടികൂടി. രാമനാട്ടുകര, അക്ഷയ വീട്ടില്‍ അനൂപ് (40), ഫറൂഖ് നല്ലൂര് കുന്നത്ത് വീട്ടില്‍ ബിജേഷ് (32) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 58 ബി 1256 സാന്‍ട്രോ കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്ന ഏഴ് ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു.
എക്സൈസ് കമ്മിഷണറുടെ സ്കോഡ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എം. അനില്‍ കുമാര്‍, സിഇഒമാരായ കെ. സുരേന്ദ്രന്, ടി.വി. നൗഷീര്‍ എന്നിവര്‍ പങ്കെടുത്തു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു






