Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗ മുക്തി നേടി. നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 97 പേർ ചികിത്സയിലുണ്ട്. വാർഡ് 5, 8, 13 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 14ൽ 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 93 പേർക്ക് കൊവിഡ് വാക്സിൻ നൽകി. നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വച്ച് കോവിഡ് (ആന്റിജൻ/ആർ ടി പി സി ആർ) പരിശോധന ഉണ്ടായിരിക്കും.







