Kodiyathur

ഇരുവഴിഞ്ഞിപ്പുഴയിലെ കൂളിമാട് കടവിൽനിന്ന്‌ ശേഖരിച്ച മാലിന്യം ടീം വെൽഫെയർ സംസ്കരിച്ചു

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലെ കൂളിമാട് കടവിൽനിന്ന്‌ സന്നദ്ധ പ്രവർത്തകർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ടീം വെൽഫെയർപ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. കൂളിമാട് കടവിൽനിന്ന്‌ ബോട്ടിൽകയറ്റിക്കൊണ്ടുപോയി ചാലിയാറിലെത്തിച്ചാണ് സംസ്കരിച്ചത്.

കഴിഞ്ഞ ദിവസം നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകർ ചേർന്ന് വലിയ അളവിൽ മാലിന്യം ശേഖരിച്ചിരുന്നു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗളായ രിഹ്‌ല മജീദ്, എം.ടി. റിയാസ്, ടീം വെൽഫെയർ ക്യാപ്റ്റൻ ബാവ പവർവേൾഡ്, വൈസ് ക്യാപ്റ്റൻ കെ.സി. യൂസുഫ് , കെ.ടി. ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ടീം വെൽഫെയർ വൊളന്റിയേഴ്‌സാണ് സന്നദ്ധസേവനത്തിലൂടെ മാലിന്യം നീക്കിയത്.

Related Articles

Leave a Reply

Back to top button