Kodanchery

മൈക്കാവ് കൂടത്തായിറോഡിൻ്റെ ശോചനീയാവസ്ഥ:യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

കോടഞ്ചേരി: താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മൈക്കാവ് കൂടത്തായിറോഡിൻ്റെ ശോചനീയാവസ്ഥ ഇതുവഴിയുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ദുരിതം ആവുകയാണ്

അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതയോട് കൂടിയ റോഡ് നിർമ്മിക്കും എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പേ പണി തുടങ്ങിയ ഈ റോഡിൽ നിലവിൽ നിർമാണപ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിലാണ് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ വെച്ചുപുലർത്തിപ്പോരുന്ന നിരുത്തരവാദിത്തപരമാ യ സമീപനവും അവിശുദ്ധ കൂട്ടുകെട്ടും വൻ അഴിമതിക്ക് കളമൊരുക്കുന്നതാണ് എന്ന് യോഗം കുറ്റപ്പെടുത്തി. മഴക്കാലം ശക്തിപ്പെട്ടതുമൂലം റോഡിൽ പലയിടങ്ങളിലും ഇപ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ് റോഡിൻ്റെ സൈഡിൽ ഉള്ള കരിങ്കൽ കെട്ടുകൾ പൊളിച്ചു റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു അടിയന്തരമായി വകുപ്പ് മന്ത്രി ഇടപെട്ടു ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം തുടങ്ങണമെന്ന് യൂത്ത് കോൺഗ്രസ് മൈക്കാവ് കരിമ്പാലക്കുന്ന് കമ്മിറ്റികൾ ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡൻറ് ജാസിം കരിമ്പാലകുന്ന്, എൽദോ തമ്പി, ബേസിൽ സണ്ണി,സുബിൻ, അജ്മൽ ജിതിൻ ജെയിംസ്, ബിനു, തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button