Thiruvambady

തുരങ്ക പാത; പ്രസ്താവന തിരുത്തി മലയോര ജനതയോട് പ്രതിപക്ഷ നേതാവ്‌ മാപ്പ്‌ പറയണം; കേരള യൂത്ത്ഫ്രണ്ട് (എം)

തിരുവമ്പാടി: വയനാട് കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്ക പാത പരിസ്ത്ഥിതി ആഘാതം സൃഷ്ടിക്കുമെന്നുള്ള പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന തിരുത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) തിരുവമ്പാടി നിയോജക മണ്ഡല കമ്മറ്റി ആവശ്യപ്പെട്ടു.

മലയോര മേഖലയുടെ വികസനത്തിന് വൻകുതി പ്പേകുന്ന തുരങ്കപാത കുടിയേറ്റ മേഖലക്ക് വളരെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ്. ഈ പദ്ധതി പരിസ്ത്ഥിതിയെ നശിപ്പിക്കും എന്ന തരത്തിൽ പ്രസ്സ്ഥാവന നടത്തിയ പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ് ത്ഥാവന നടത്തിയത് എന്നുള്ളതും കൂടി വിശദീകരിക്കണമെന്നും അല്ലാത്ത പക്ഷം അദേഹത്തെ ഒരു വികസന വിരോധി ആയിട്ടെ കാണാൻ കഴിയു എന്ന് യുത്ത് ഫ്രണ്ട് (എം) ആരോപിച്ചു.

ഉടൻ തന്നെ പ്രതിപക്ഷ നേതാവ് അദേഹത്തിൻ്റെ പ്രസ്താവന തിരുത്തി മലയോര ജനതയോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൂഗിൾ മിററിലൂടെ നടത്തിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് റോബിൻസ് തോമസ് അധ്യക്ഷത വഹിച്ചു . കേരള കോൺഗ്രസ് (എം) ജില്ലാ ജന.സെക്രട്ടറി റോയി മുരിക്കോലിൽ, വിനോദ് കിഴക്കയിൽ, നൗഷാദ് ചെമ്പ്ര, വിജോ ജോസ്, ഷിബു തോമസ്, ടി.കെ സുഹൈൽ, ജിയോ ഇണ്ടിക്കുഴ, ജെസ്വിൻ ജോസ്, ടിറ്റോ പോൾ, പ്രദീപ് അനയോട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button