Kodanchery
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ച് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്കുളിലെ പൂർവ്വ വിദ്യാർത്ഥികളും ബാംഗ്ലൂരിൽ തോഴിൽ ചെയ്യുന്നവരുമായ ഏതാനും വിദ്യാർത്ഥികൾ അടങ്ങിയ ബാംഗ്ലൂർ ബോയ്സ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് സ്മാർട്ട് ഫോണുകൾ വാങ്ങി നലകിയത്.
സിവിൽ പോലീസ് ഓഫിസർ ജിനേഷ് കുര്യന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളായ ഷിനോ കുറൂർ, ബിജു മ്ലാക്കുഴിയിൽ, മനോജ് മുണ്ടത്താനത്ത്, ജിബിൻ കരിംപീച്ചിയിൽ, ബെന്നി കണിയാംകുന്നേൽ, പ്രിൻസ് നെല്ലിക്കുന്നേൽ, അജേഷ് കണിയാംകുന്നേൽ, ജോസ് ബാംഗ്ലൂർ എന്നിവരാണ് ഉദ്ദ്യമത്തിൽ പങ്കാളികളായത്. ഫോണുകൾ നെല്ലിപോയിൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ഷാജി, അധ്യാപികയായ ലീലാമ്മ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.







