India

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. മൂന്ന് മാസമാണ് കാലാവധി നീട്ടിയത്. പുതുക്കിയ കാലാവധി പ്രകാരം സെപ്റ്റംബർ 30 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്. നേരത്തെ ജൂൺ 30 വരെയായിരുന്നു പാൻ കാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കൂടാതെ കോവിഡ് ചികിത്സയ്ക്ക് കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button