Thamarassery
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ്ണ നടത്തി

താമരശ്ശേരി: ഏഴു മാസം പിന്നിട്ട ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ നടത്തി.
രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി, ധർണ്ണ കിസാൻ ജനത നിയോജക മണ്ഡലം സെക്രട്ടറി പി.സി.റഹീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.






