Thiruvambady
തിരുവമ്പാടിയിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 34 പേരുടെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ 4 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേരുടെ ആർ ടി പി സി ആർ പരിശോധനയും ഇന്ന് നടത്തി. പഞ്ചായത്ത് പരിധിയിൽ 80 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 8ൽ 3 പേർക്കും വാർഡ് 4ൽ 2 പേർക്കും വാർഡ് 14, 13, 9 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 183 പേർക്കും പുല്ലൂരാംപാറയിൽ വച്ച് 140 പേർക്കും ഇന്ന് കോവിഡ് വാക്സിനേഷൻ നൽകി.
ഇന്നലെ പഞ്ചായത്ത് പരിധിയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 52 പേർക്ക് ഇന്നലെ കോവിഡ് വാക്സിനേഷൻ നൽകി. നാളെ ജൂൺ 30ന് ആനക്കാംപൊയിൽ സ്കൂളിൽ വച്ച് 150 പേർക്ക് ആന്റിജൻ/ആർ ടി പി സി ആർ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.







