Thiruvambady

ചെറുവാടി സി എച്ച് സിയിൽ കിടത്തി ചികിത്സാ സൗകര്യം ഒരുങ്ങുന്നു

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ സി എച്ച് സികളിൽ ഒന്നായ ചെറുവാടി സി എച്ച് സിയിൽ കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കുന്നു. കേരള സർക്കാർ എൻ എച്ച് എം ഫണ്ട് ഉപയോഗിച്ച് അഡീഷണൽ ഒ പി ബ്ലോക്ക്‌ നിർമ്മിക്കുന്നതിന് 1.82 കോടി രൂപ അനുവദിച്ചു.

നിലവിലുള്ള കെട്ടിടം, സൗകര്യങ്ങൾ എന്നിവയും ഭാവിയിൽ വരാവുന്ന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. എൻ എച്ച് എം ഫണ്ടിന് പുറമെ എം എൽ എ ആസ്തി വികസന ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് സി എച്ച് സിക്ക് കൂടുതൽ സൗകര്യമൊരുക്കുക.

വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിളക്കോട്ടിൽ, സുഫിയാൻ, ഡോ. മനുലാൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button