Thamarassery

കട്ടിപ്പാറ വാക്സിനേഷൻ ലിസ്റ്റ് വിവാദം: എൽ ഡി എഫ് അനാവശ്യ സമരങ്ങൾ അവസാനിപ്പിക്കണമെന്നും UDF

താമരശ്ശേരി: കഴിഞ്ഞ ദിവസം സ്പോട്ട് റജിസ്ട്രേഷൻ മുഖാന്തിരം വാക്സിൻ നല്കിയതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുകയും, ഓരോ വാർഡിനും നിശ്ചയിച്ചതിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ലിസ്റ്റ് നല്കി ആക്ഷേപത്തിന് കാരണക്കാർ തങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കി വെട്ടിലായ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ജാള്യത മറക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്ററിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, വെെകുന്നെരം സെന്റർ അടക്കുവാൻ അനുവദിക്കാതെ അകാരണമായി കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്ത നടപടി അപലനീയമാണെന്നും എൽ ഡി എഫ് അനാവശ്യ സമരങ്ങൾ അവസാനിപ്പിക്കണമെന്നും UDF കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


ആഭാസ സമരങ്ങൾ കൊണ്ട് നല്ല നിലയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന എൽ ഡി എഫ് നടപടി ജനങ്ങൾ പുച്ഛിച്ചു തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിനനുവദിക്കുന്ന തുടർ ക്യാമ്പുകൾ നഷ്ട പ്പെടുത്തി ജനത്തെ ദുരിതത്തിലാക്കാൻ മാത്രമേ ഇത്തരം സമരാഭാസം കൊണ്ട് സാധിക്കുകയുള്ളൂ വെന്ന് യോഗം വിലയിരുത്തി അബുക്കർക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽ ജോർജ്, മുഹമ്മദ് മോയത്ത്, പ്രേംജി ജെയിംസ്, ഹാരിസ് എ ടി,സലാം മണക്കടവൻ, അഷറഫ് പൂലോട്, മുഹമ്മദ് ഷാഹിം, ബെന്നി ടി ജോസഫ്, ഷാഫി സക്കറിയ, ജിൻസി തോമസ്, സാജിദ ഇസ്മായിൽ, ബിന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button