Koombara
കൂമ്പാറ കെയർ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണുകൾ നൽകി

കൂമ്പാറ: കൂമ്പാറ കെയർ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി പുഷ്ഗിരി LF UP സ്കൂൾ, കൂമ്പാറ GTLP സ്കൂൾ, കൂമ്പാറഫാത്തിമാബി HSS എന്നിവടങ്ങളിൽ മൊബൈൽ ഫോണുകൾ നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രസിഡൻ്റ് ജോസ് മാസ്റ്റർ കുഴുമ്പിൽ, പ്രവർത്തകരായ അഗസ്റ്റിൻ മാസ്റ്റർ കിഴുക്കാരക്കാട്ട്, വിത്സൻ പുല്ലുവേലിൽ, K. M അബ്ദുറഹ്മാൻ, നാസർ കടക്കാടൻ, വി അബ്ദുസലാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.







