Koombara

കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ എച്ച്.എസ്.എസിൽ നല്ല പാഠം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൂമ്പാറ: കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ നല്ല പാഠം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആദർശ് ജോസഫ് നിർവഹിച്ചു.

സ്കൂളിലെ മുൻ ഹൈസ്കൂൾ ഹിന്ദി അധ്യാപകനായ മുഹമ്മദലി മാസ്റ്ററുടെ സംഭാവനയിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമായത്.​ചടങ്ങിൽ വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ ബീവി ടീച്ചർ സ്വാഗതം ആശംസിച്ചു.

മുൻ ഹൈസ്കൂൾ ഹിന്ദി അധ്യാപകൻ മുഹമ്മദലി മാസ്റ്റർ, എം.പി.ടി.എ. പ്രസിഡന്റ് ഫസീല നഷാത്ത്, നിയാസ് യു , റിയാസ് ജലാൽ,അഷ്‌റഫ് ആർ കെ എ, മുഹമ്മദ് അബുബക്കർ,ആദിൽ ടി. കെ,ആസിയ വി , അർഷിന ഫെബിൻ , മാജിദ പി.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി.സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button