Kozhikode

നല്ലളം പൂളക്കടവില്‍ മൂന്നര വയസ്സുകാരി മുങ്ങി മരിച്ചു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി

ഒളവണ്ണ: നല്ലളം പൂളക്കടവില്‍ മൂന്നര വയസ്സുകാരി മുങ്ങി മരിച്ചു. കയലോട്ട് പറമ്പില്‍ താമസിക്കും മുണ്ടോളി റഊഫിന്റെ മകള്‍ ഇസ്സ റഹൂഫ് ആണ് മുങ്ങി മരിച്ചത്. കളിക്കുമ്പോള്‍ കാല്‍വഴുതി പുഴയില്‍ വീണ കുട്ടികളില്‍ ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇസ റഹൂഫിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പന്തിരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സിജിന. സഹോദരിമാര്‍ ഇസ്ര സൈനബ്(10), ഇനാറ ആയിഷ(ഒന്ന്).

Related Articles

Leave a Reply

Back to top button