Kerala
നാളെ സംസ്ഥാന വ്യാപകമായി വ്യാപാരി കടയടപ്പ്; ഹർത്താലിന് സമാനമായ പ്രതിഷേധ സമരം; മെഡിക്കൽ ഷോപ്പുകളും, ഹോട്ടലുകളും, അവശ്യ സർവീസുകളും പ്രവർത്തിക്കില്ല

തിരുവമ്പാടി: അശാസ്‌ത്രീയ കോവിഡ് നിയന്ത്രണങ്ങളുമായി വ്യാപാരികൾക്കെതിരെ സർക്കാരും അധികൃതരും നടപ്പാക്കുന്ന ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി.
നാളെ സംസ്ഥാന വ്യാപകമായി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് 25000 കേന്ദ്രങ്ങളിലും, കളക്ട്രേറ്റ്, സെക്രട്ടറിയേറ്റ് നടകളിലും പ്രതിഷേധ സമരം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
നാള (ജൂലൈ 6 – ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഉൾപ്പെട്ട മെഡിക്കൽ ഷോപ്പുകൾ, അവശ്യ സാധനങ്ങൾ ലഭ്യമാകുന്ന കടകൾ, ഹോട്ടലുകൾ തുടങ്ങിയവയൊന്നും തന്നെ പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്ത് ഹർത്താൽ സമാന അന്തരീക്ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.







