Kozhikode
കോഴിക്കോടിന് മോടി കൂട്ടി റാവു പടിയിറങ്ങുന്നു; ചരിത്ര നഗരത്തെ നയിക്കാൻ ഇനി നരസിംഹുഗരി ടി എൽ റെഡ്ഡി; ജില്ലയുടെ പുതിയ കലക്ടർ

കോഴിക്കോട്: നരസിംഹുഗരി ടി എൽ റെഡ്ഡി ജില്ലയുടെ പുതിയ കലക്ടറാകും. കലക്ടറായിരുന്ന സംബശിവ റാവു സർവേ ആൻഡ് ലാന്റ് റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റ്സ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം.
നിലവിൽ പത്തനംതിട്ടയിലെ കലക്ടറാണ് 2013 ഐ.എ.എസ് ബാച്ചിലെ നരസിംഹുഗരി ടി എൽ റെഡ്ഡി. 2018 നവംബറിലാണ് സംബശിവ റാവു ജില്ലയിൽ കലക്ടറായി എത്തിയത്.






