Mukkam

കറുത്തപറമ്പിൽ റോഡരികിൽവളർന്ന കഞ്ചാവ് ചെടി പിടികൂടി

മുക്കം: റോഡരികിലെ കുറ്റിക്കാട്ടിൽ വളർന്ന കഞ്ചാവ് ചെടി കുന്ദമംഗലം എക്സൈസ് സംഘം കസ്റ്റഡിലെടുത്ത് കോടതിക്കുകൈമാറി.

എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും സംഘവും വ്യാഴാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ് മുക്കം – അരീക്കോട് റോഡിൽ കറുത്തപറമ്പിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒരെണ്ണത്തിന് 155 സെന്റീമീറ്റർ നീളവും മറ്റേതിന് 55 സെന്റീമിറ്റർ നീളവുമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർചെയ്തു.

Related Articles

Leave a Reply

Back to top button