Kodanchery
മരുതിലാവിൽ ചെന്നായ്കൂട്ടം ആടുകളെ ആക്രമിച്ചു കൊന്നു

കോടഞ്ചേരി : മരുതിലാവിൽ ചെന്നായ് കൂട്ടം ആടുകളെ ആക്രമിച്ചു. വട്ടുകുളത്തിൽ ഷൈനിയുടെ മൂന്ന് പെണ്ണാടുകളെയും,രണ്ട് ആട്ടിൻകുട്ടികളെയുമാണ് ചെന്നായ് കൂട്ടം ആക്രമിച്ച് കൊന്നത്. പറമ്പിൽ പുല്ല് തിന്നുന്നതിനായി കെട്ടിയതായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നിനാണ് ചെന്നായ്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി.
ചെന്നായ് കൂട്ടം ആദ്യമായാണ് എത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനവാസ മേഖലയിലേക്ക് ചെന്നായ് കൂട്ടം ഇറങ്ങി വന്നത് പ്രദേശ വാസികളെ ഭീതിയിൽ ആഴ്ത്തുന്നു. ഇതിനെതിരെ അധികൃതർ ഉടനടി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.







