പറമ്പിൽ ബസാറിൽ ലഹരി മരുന്നു ഗുളികയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ലഹരി മരുന്നു ഗുളികയുമായി യുവാവ് അറസ്റ്റിലായി. കരിക്കാംകുളം പള്ളി കുളങ്ങര താഴം മുബഷീർ (34) ആണ് കാരാട്ട് താഴത്ത് നിന്നുള്ള വാടക വീട്ടിൽ വെച്ച് 310-ഓളം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയത്.
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാർ കാരാട്ടുതാഴത്തെ ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ് ഐഷാൻ എസ്എസിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ( സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾക്ക് മുൻപും കോഴിക്കോട് സിറ്റിയിലെ ടൗൺ, കസബ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നാലോളം കേസുകളുണ്ടായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങമായ എഎസ്ഐമാരായ എം മുഹമ്മദ് ഷാഫി, എം സജി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ അഖിലേഷ്, കെഎ ജോമോൻ, സിവിൽ പോലീസ് ഓഫീസർ എം. ജിനേഷ് എന്നിവരെ കൂടാതെ ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അഭിജിത്ത്, സായ് രാജ്, എസ്സിപിഒ സുമേഷ്, ഹോം ഗാർഡ് അജിത്ത്കുമാർ, എന്നിവരും ഉണ്ടായിരുന്നു.







