Malabar FestivalMukkam

മലബാർ ഫെസ്റ്റിവലിന് വിളംബര ജാഥയോടെ തുടക്കമായി

തിരുവമ്പാടി: ജനകീയ പങ്കാളിത്തത്തോടെ മലബാർ ടൂറിസം സൊസൈറ്റിയും ഇൻസൈറ്റ് തിരുവമ്പാടിയും സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റിവൽ അഗസ്ത്യൻമുഴിയിലെ തൊണ്ടിമ്മൽ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി.

കാർഷിക വാണിജ്യ ശാസ്ത്ര പ്രദർശനം, പുഷ്‌പോത്സവം, ടൂറിസം മേള, സാംസ്‌കാരിക പരിപാടികൾ, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ മൂന്നാഴ്ചത്തെ മലബാർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.മേളയിൽ നിന്നുള്ള വരുമാനം വൃക്കരോഗികളുടെ ചികിത്സയ്ക്കായി നൽകും.

വെള്ളിയാഴ്ച വൈകുന്നേരം അഗസ്ത്യൻമുഴിയിൽ നിന്ന് പ്രദർശന നഗരിയിലേക്ക് നടന്ന വിളംബര ജാഥയോടെ ഫെസ്റ്റിന് തുടക്കമായി.സംഘാടകസമിതി ഭാരവാഹികളായ അജു എമ്മാനുവൽ, കെ.ടി. നളേശൻ, പി.ജെ. അഗസ്റ്റിൻ, ടി. സ്വരാജ്, ടീന സ്വരാജ്, സൗഫീഖ് വെങ്ങളത്ത് എന്നിവർ നേതൃത്വം നൽകി.ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.ആദ്യദിനം പ്രവേശനം സൗജന്യമായിരുന്നു.

രാത്രി മുക്കം ബേബി ബും ഡാൻസ് കമ്പനി അവതരിപ്പിച്ച റോബോട്ടിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫയർ, റോപ്പ് ഡാൻസ് എന്നിവ അരങ്ങേറി.ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ പ്രാദേശിക കലാപരിപാടികളും 7.30-ന് കലാമണ്ഡലം നയനൻ ചെറുതുരുത്തിയുടെ ഓട്ടൻതുള്ളലും ഉണ്ടാകും.

Related Articles

Leave a Reply

Back to top button