KH RA പുതുപ്പാടി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉരുളി കമിഴ്ത്തി ധർണ്ണ നടത്തി

പുതുപ്പാടി:ഹോട്ടലുകളിലും കൂൾ ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് KH RA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ പുതുപ്പാടി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉരുളി കമിഴ്ത്തി ധർണ്ണ നടത്തി യൂണിറ്റ് പ്രസിഡൻറ് കബീർ വൈറ്റ് ഹൗസ് ആധ്യക്ഷം വഹിച്ച ധർണ്ണ വ്യാപാരി വ്യവസായി ഈങ്ങാപ്പുഴ മുൻ പ്രസിഡൻറ് ഇടക്കുനി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
സർക്കാർ ഹോട്ടൽ മേഖലയോട് കാണിക്കുന്ന നിക്ഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ചാണ് സമരം നടത്തിയത് എല്ലാ മേഖലകളും തുറന്നുകൊടുത്തിട്ടും ഹോട്ടലുകാരെ മാത്രം അവഗണിച്ചതിലും പ്രതിക്ഷേധിച്ചാണ് തെരുവിലിറങ്ങേണ്ടി വന്നത് .50% എങ്കിലും സീറ്റിൽ ഇരുത്തി ഭക്ഷണം കൊടുക്കണം എന്നതാണ് ആവശ്യം . യൂണിറ്റ് രക്ഷാധികാരി അബൂബക്കർ ഹാജി പാട്ടത്തിൽ സ്വാഗതവും യൂണിറ്റ് ട്രഷറർ ജംഷീദ് മലബാർ നന്ദിയും പറഞ്ഞു






