Kodiyathur

നിപ സ്ഥിരീകരണം; കൊടിയത്തൂർ പഞ്ചായത്തിലും നിയന്ത്രണങ്ങൾ

കൊടിയത്തൂർ: ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ നിപ സ്ഥീകരിച്ച സാഹചര്യത്തിൽ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം ചേർന്നു. നിയന്ത്രണ പരിധിയിലുള്ള ആളുകൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകുവാനോ, മറ്റുള്ളവർക്ക് ഇവിടേക്ക് വരുവാനോ അനുവാദമില്ല.

പരിധിയിലുള്ള പ്രധാന റോഡുകൾ അടക്കാനും ഭഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളും, മെഡിക്കൽ ഷോപ്പുകളും ഉച്ചക്ക് രണ്ട് മണി വരെ മാത്രം തുറക്കുവാനുമാണ് അനുവാദമുള്ളത്. മുക്കം റോഡിലും, ചെറുവാടി തേനങ്ങാപറമ്പ് റോഡിലും പോലീസ് പരിശോധന നടത്തും. നെല്ലിക്കാപറമ്പ് ക്വാറി, മുക്കം റോഡിലെ സുലൈമാൻ പാലം, മിനി പഞ്ചാബ് മുക്കം റോഡ്, കാരാളിപറമ്പ്, തേനങ്ങാ പറമ്പ് എന്നീ പ്രധാന റോഡുകൾ ബാരിക്കേഡുകൾ വച്ച് അടച്ച് നിയന്ത്രണം ഏർപ്പെടുത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, ഡി.വൈ.എസ്.പി അഷ്‌റഫ്, മുക്കം എസ്.ഐ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button