Mukkam

ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി സ്മൈലി അയച്ചു; ഇരട്ടകൾ ഡബിൾ ഹാപ്പി

മുക്കം : ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി അയച്ചതിന്റെ സന്തോഷത്തിലാണ് ഇരട്ടസഹോദരങ്ങൾ.മമ്മൂട്ടിയുടെ സിനിമകളിലെ പശ്ചാത്തലസംഗീതം കീബോർഡിൽ വായിക്കുന്ന വീഡിയോയാണ് ഇരട്ടകളായ പ്രണവും പാർഥിവും അയച്ചത്. സേതുരാമയ്യർ സി.ബി.ഐ, ദ്രോണ, ഷൈലോക്ക്, ഗ്രേറ്റ് ഫാദർ, രാജമാണിക്യം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ 16 സിനിമകളിലെ പശ്ചാത്തലസംഗീതമാണ് കീബോർഡിൽ വായിച്ചത്.

ആദ്യം മമ്മൂട്ടിയുടെ സുഹൃത്ത് ബാദുഷയ്ക്കായിരുന്നു വിഡീയോ അയച്ചത്. അദ്ദേഹം അത് മമ്മൂട്ടിയുമായി പങ്കുവെച്ചു. തുടർന്ന് മമ്മൂട്ടിക്ക് നേരിട്ട് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാട്സാപ്പിൽ അദ്ദേഹം റിപ്ലൈ കൊടുത്തത്.

നടൻ ദിലീപിന്റെ ജന്മമദിനത്തിലും ഇത്തരത്തിലുള്ള വീഡിയോ തയ്യാറാക്കിയിരുന്നു. അന്ന് ദിലീപ് ഫോണിൽവിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. മണാശ്ശേരി ശ്രീനിലയത്തിൽ പ്രദീപ് കുമാറിന്റെയും ജയശ്രീയുടെയും മക്കളാണ്. രണ്ടുവർഷംമുൻപാണ് ഇവർ കീബോർഡും തബലയും പഠിക്കാൻ തുടങ്ങിയത്. കളൻതോട് എം.ഇ.എസ്. രാജാ റെസിഡൻഷ്യൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്.

Related Articles

Leave a Reply

Back to top button